സില്‍വര്‍ലൈന്‍ നടപ്പാക്കാമെന്നത് വ്യാമോഹമെന്ന് സമരസമിതി
1466547
Monday, November 4, 2024 7:43 AM IST
ചങ്ങനാശേരി: സാങ്കേതിക-പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുകൂല നിലപാടുണ്ടാകുമെന്ന കേന്ദ്രറെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രസ്താവന സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യകൂട്ടുകെട്ടിന്റെ ഭാഗമാണെന്ന് സില്‍വര്‍ലൈന്‍ സമരസമിതിയുടെ ആരോപണം. കേരളത്തിന്റെ പരിസ്ഥിതി തകര്‍ക്കുകയും ആയിരക്കണക്കിന് ഹെക്ടര്‍ കൃഷിയിടങ്ങള്‍ ഛിന്നഭിന്നമാക്കുകയും ചെയ്യുന്ന പദ്ധതി സംസ്ഥാനത്തെ രണ്ടായി കീറിമുറിക്കുന്നതാണ്.
നൂറുകണക്കിനു വീടുകളും വ്യാപാരസ്ഥാപനങ്ങളും ഇല്ലാതാകുകയും ഒന്നരലക്ഷത്തോളം പേര് കുടിയിറക്കപ്പെടുകയും ചെയ്യുന്ന ഈ പദ്ധതി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കാര്യമായ ഗുണം ചെയ്യില്ല. മന്ത്രിയുടെ പ്രസ്താവന വന്നതോടെ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.