കെ റെയിൽ: പ്രതിഷേധജ്വാല നടത്തി
1466710
Tuesday, November 5, 2024 7:12 AM IST
കോട്ടയം: കേന്ദ്രവും സംസ്ഥാനവുംകൂടി വിചാരിച്ചാലും കെ റെയിൽ സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ ജനങ്ങൾ അനുവദിക്കില്ലെന്ന് കെ റെയിൽ-സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ രക്ഷാധികാരി വി.ജെ. ലാലി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്തു നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയതു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു. മിനി കെ. ഫിലിപ്പ്, പ്രിൻസ് ലൂക്കോസ്, ടി.എസ്. സലിം, സാബു മാത്യു, സണ്ണി തോമസ്, സിന്ധു ജെയിംസ്, റോസിലിൻ ഫിലിപ്പ്, എ.ജി. അജയകുമാർ, ഷിബു എഴെപ്പുഞ്ചയിൽ, സേവ്യർ ഞീഴൂർ, ലാൽ നട്ടാശേരി എന്നിവർ പ്രസംഗിച്ചു.