ജോഹാന്‍ ടിറ്റന്‍ ദേശീയ പുരസ്കാരം
1466780
Tuesday, November 5, 2024 8:17 AM IST
ചങ്ങനാശേരി: ക്രിസ്തുജ്യോതി വിദ്യാനികേതന്‍ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി ജോഹാന്‍ ടിറ്റന്‍ ദേശീയ തലത്തില്‍ മഹത്തായ നേട്ടം കൈവരിച്ചു.
മുംബൈയിലെ റയാന് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്ന കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന് മത്സരത്തില്‍, കേരളത്തെ പ്രതിനിധീകരിച്ച് ജോഹാന്‍ ഇംഗ്ലീഷ് ക്രീയേറ്റീവ് റൈറ്റിംഗില്‍ ഒന്നാം സ്ഥാനത്തെത്തി.
പുനഃസ്ഥാപിക്കാവുന്ന ഊര്‍ജ സ്രോതസ് എന്ന വിഷയം ആസ്പദമാക്കിയുള്ള ഫൈനല്‍ റൗണ്ടില്‍ ഇന്ത്യയിലെ മികച്ച സ്കൂളുകളില്‍നിന്നും തെരഞ്ഞെടുത്ത 14 മത്സരാര്‍ഥികളാണ് പങ്കെടുത്തത്. ജോഹാന്റെ ഈ വിജയം ക്രിസ്തുജ്യോതി വിദ്യാനികേതനു മാത്രമല്ല കേരളത്തിനാകെ അഭിമാനമാണ്.