ഏറ്റുമാനൂർ എസ്എംഎസ്എം ലൈബ്രറിയിൽ കേരളപ്പിറവി ദിനാഘോഷം
1466535
Monday, November 4, 2024 7:30 AM IST
ഏറ്റുമാനൂർ: കേരള നവോത്ഥാന ചരിത്രത്തിന് ഇന്ത്യയുടെ സാംസ്കാരിക ഭൂമികയിൽ വ്യത്യസ്തവും വിലയേറിയതുമായ സ്ഥാനമുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ. ഏറ്റുമാനൂർ എസ്എംഎസ്എം പബ്ലിക് ലൈബ്രറിയും ജനമൈത്രി പോലീസും സംയുക്തമായി സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് അധ്യക്ഷത വഹിച്ചു. കോട്ടയം നർക്കോട്ടിക് സെൽ ഡിവൈഎസ്പി എ.ജെ. തോമസ് മുഖ്യ പ്രഭാഷണം നടത്തി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.എസ്. തിരുമേനി “ജനങ്ങളും പോലീസും’’ എന്ന വിഷയത്തിൽ ചർച്ച നയിച്ചു.
ലൈബ്രറി സെക്രട്ടറി അഡ്വ. പി. രാജീവ് ചിറയിൽ, കേരള വ്യാപാരി ക്ഷേമ നിധി ബോർഡ് വൈസ് ചെയർമാൻ ഇ.എസ്. ബിജു, മുനിസിപ്പൽ കൗൺസിലർ രശ്മി ശ്യാം, ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളി വികാരി ഫാ. ജോസ് മുകളേൽ,
ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ ജോസഫ് തോമസ്, സഹകരണ ബാങ്ക് ഡയറക്ടർ പി.വി. ജോയി പൂവംനിൽക്കുന്നതിൽ, ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ്, ലൈബ്രറി വനിതാവേദി കൺവീനർ ഡോ. വിദ്യ ആർ. പണിക്കർ, കമ്മിറ്റിയംഗം എ.പി. സുനിൽ എന്നിവർ പ്രസംഗിച്ചു.
ലൈബ്രറിയുടെ ആയുഷ്ക്കാല അംഗങ്ങളിൽ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച പത്തു പ്രമുഖ വ്യക്തികളെ മന്ത്രി ആദരിച്ചു. തിരുവാതിര കളി മത്സരത്തിൽ വിജയിച്ചവർക്കുള്ള കാഷ് അവാർഡ് സമ്മാനിച്ചു.