കേരളത്തനിമയില്‍ ജർമന്‍ സംഘം... എസ്എച്ച് സ്കൂളില്‍ കേരളപ്പിറവി ദിനം ഹൃദ്യമായി
1466782
Tuesday, November 5, 2024 8:17 AM IST
ചങ്ങനാശേരി: കേരളത്തനിമയില്‍ വസ്ത്രങ്ങളണിഞ്ഞ് ജര്‍മന്‍ സംഘമെത്തി. എസ്എച്ച് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കേരളപ്പിറവിദിനാഘോഷം ഹൃദ്യാനുഭവമായി.
എസ്എച്ച് സ്കൂളില്‍ നടന്നുവരുന്ന ഇന്‍ഡോ- ജര്‍മന്‍ കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് ജര്‍മന്‍ സംഘത്തിനു സ്വീകരണം നല്‍കിയത്. ആൺകുട്ടികൾ ജൂബായും മുണ്ടും പെണ്‍കുട്ടികള്‍ കസവു പാവാടയും ബ്ലൗസും ധരിച്ചാണ് എത്തിയത്. സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് നെടുംപറമ്പില്‍, പ്രിന്‍സിപ്പല്‍ ജയിംസ് ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു.
സ്കൂളിലെ കുട്ടികള്‍ ജര്‍മന്‍ ടീമിനുവേണ്ടി കേരളത്തിന്റെ കലാപാരമ്പര്യം വിളിച്ചോതുന്ന വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ജര്‍മന്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്തം ആഘോഷപരിപാടികള്‍ക്ക് മാറ്റുകൂട്ടി. ജര്‍മന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ യൂര്‍ഗന്‍ ഷ്യാര്ട്സ് മറുപടിപ്രസംഗം നടത്തി.
2014ല്‍ ജര്‍മന്‍ കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി പത്തു കുട്ടികളടങ്ങുന്ന സംഘമാണ് ആദ്യം ജര്‍മനി സന്ദര്‍ശിച്ചത്. അന്നുമുതല്‍ എല്ലാ വര്‍ഷവും മുടങ്ങാതെ സന്ദര്‍ശനം തുടരുകയാണ്. ഇന്ത്യയുടെയും പ്രത്യേകിച്ച് കേരളത്തിന്റെയും മഹത്തായ പാരമ്പര്യവ്യം സംസ്കാരവും ജര്‍മന്‍ ജനതയെ അറിയിക്കാനുംഅവരുടെ സംസ്കാരത്തെ ഉള്‍ക്കൊള്ളാനും കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാം ഏറെ സഹായകമാണെന്ന് സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് നെടുംപറമ്പില്‍ പറഞ്ഞു.