കെഎസ്എസ്പിഎ പ്രതിഷേധ സംഗമം
1466699
Tuesday, November 5, 2024 7:12 AM IST
പൊൻകുന്നം: സർവീസ് പെൻഷൻകാരുടെ 41 മാസത്തെ ക്ഷാമാശ്വാസ കുടിശിക സർക്കാർ കവർന്നെടുത്തുവെന്നാരോപിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പൊൻകുന്നം സബ് ട്രഷറിക്ക് മുമ്പിൽ പ്രകടനവും യോഗവും നടത്തി.
കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന് ഉദ്ഘാടനം ചെയ്തു. സി.എം. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. പി.എൻ. ദാമോദരൻ പിള്ള, ജോസഫ് മാത്യു, വി.ആർ. മോഹനൻപിള്ള, പി.പി. സഫറുള്ളാഖാൻ, എം.ജി. അനിൽകുമാർ, കെ.കെ. ഇസ്മയിൽ, കെ. തങ്കപ്പൻ, കെ. ഷംസുദീൻ, എം.ടി. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.