ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്
1466259
Sunday, November 3, 2024 7:32 AM IST
കുറുമ്പനാടം: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും മുനമ്പം ജനതയുടെ വസ്തുവകകളിൻ മേലുള്ള വഖഫ് അവകാശവാദം അവസാനിപ്പിക്കാന്‍ നടപടി ഉണ്ടാകണമെന്നും റബര്‍, നെല്ല് കാര്‍ഷിക മേഖലയിലെ പ്രതിസന്ധിക്ക് സര്‍ക്കാര്‍ അടിയന്തര പരിഹാരം ഉണ്ടാകണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് കുറുമ്പനാടം ഫൊറോനാ സമ്മേളനം ആവശ്യപ്പെട്ടു.
കുറുമ്പനാടം ഫൊറോന സമിതി സമ്മേളനം ഫൊറോന വികാരി ഫാ. ജോബി കറുകപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടര്‍ ഫാ. ജോണ്‍ പരുവപ്പറമ്പില്‍ ആമുഖ സന്ദേശം നല്കി.
ഫൊറോന പ്രസിഡന്റ് കെ.ഡി. ചാക്കോ കളരിക്കല്‍ അധ്യക്ഷത വഹിച്ചു. ജോര്‍ജുകുട്ടി മുക്കത്ത്, സേവ്യര്‍ തോമസ് കൊണ്ടോടി, ഷിജി ജോണ്സണ്, ജിജി ഓവേലില്‍, അജി വര്‍ഗീസ് കുളത്തുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.