കൃഷിയിടം വൃത്തിയാക്കുന്നതിനിടെ വനിതാ തൊഴിലാളി ഇടിമിന്നലേറ്റു മരിച്ചു
1466255
Sunday, November 3, 2024 7:29 AM IST
ഹരിപ്പാട്: കൃഷിയിടം വൃത്തിയാക്കുന്നതിനിടയിൽ വിത്തുത്പാദന കേന്ദ്രത്തിലെ തൊഴിലാളി ഇടിമിന്നലേറ്റു മരിച്ചു. വീയപുരം സർക്കാർ വിത്ത് ഉത്പാദന കേന്ദ്രത്തിലെ സ്ഥിരംതൊഴിലാളി ചെറുതന ആനാരി വലിയപറമ്പിൽ ഉത്തമന്റെ ഭാര്യ ശ്യാമള (58) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. കൃഷിയിടം ഒരുക്കുന്നതിനിടെ ശക്തമായ മഴയെത്തുടർന്ന് കരയിലേക്ക് നടന്നുവരവേ ഇടിമിന്നലേറ്റ് വീഴുകയായിരുന്നു.
സഹതൊഴിലാളികളും ജീവനക്കാരും ചേർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീയപുരം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
മൃതദേഹം ഹരിപ്പാട് താലൂക്കാശുപത്രിമോർച്ചറിയിൽ മക്കൾ: ഉമേഷ്,സുമേഷ്. മരുമക്കൾ:നീതു,രേവതി.