നിത്യസഹായകന് ട്രസ്റ്റ് മന്ന ഭക്ഷ്യധാന്യ വിതരണ പദ്ധതിക്ക് തുടക്കം
1466252
Sunday, November 3, 2024 7:29 AM IST
കടുത്തുരുത്തി: ഞീഴൂര്‍ കാട്ടാമ്പാക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിത്യസഹായകന് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ മന്ന ഭക്ഷ്യധാന്യ വിതരണ പദ്ധതിക്കു തുടക്കം കുറിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് 2.30 ന് ട്രസ്റ്റിന്റെ കാട്ടാമ്പാക്കിലെ അമ്മവീട് അഗതിമന്ദിരത്തിനു സമീപം നടക്കും. സമ്മേളനം മാധ്യമ പ്രവര്ത്തകന് സണ്ണി ചെറിയാന് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് അനില്‍ ജോസഫ് അധ്യക്ഷത വഹിക്കും.
100 നിര്‍ധന രോഗികളുടെ കുടുംബങ്ങള്‍ക്ക് എല്ലാ മാസവും ആദ്യ ഞാറാഴ്ച ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതാണ് മന്ന ഭക്ഷ്യധാന്യ വിതരണ പദ്ധതിയെന്ന് അനില്‍ ജോസഫ് കടുത്തുരുത്തിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഭക്ഷ്യധാന്യ വിതരണ ഉദ്ഘാടനം ഞീഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ് നിര്‍വഹിക്കും. രോഗികള്‍ക്കുള്ള സഹായം വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ് നിര്‍വഹിക്കും. സിസ്റ്റര്‍ ബെന്നറ്റ് എഫ്സിസി പ്രമുഖ വ്യക്തികളെ ആദരിക്കും.
പഞ്ചായത്തംഗങ്ങളായ ബോബന് മഞ്ഞളാമല, ശ്രീലേഖ മണിലാല്‍, പി.സി. രാജേഷ്, സി.കെ. മോഹനൻ, ബാബു ആന്റണി, കെ.കെ. സുരേന്ദ്രന്, തോമസ് അഞ്ചമ്പില്‍, ചാക്കോച്ചന് കുര്യന്തടം, ജയിംസ് കാവാട്ടുപറമ്പില്‍,
ട്രസ്റ്റ് സെക്രട്ടറി വി.കെ. സിന്ധു, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ജോവിന് ചാലില്‍, ജയന് പുഞ്ചമുള്ളില്‍, പ്രേംകുമാര്‍ പാലേക്കുന്നേല്‍, ജിജോ ജോര്‍ജ്, സിറിയക് ജോസഫ്, ജീവന് ജോണ്‍, ക്ലാരമ്മ ബാബു, ത്രേസ്യാമ്മ ദേവസ്യ എന്നിവര്‍ പ്രസംഗിക്കും.