മാ​​ന്നാ​​നം: കെ​​ഇ കോ​​ള​​ജി​​ൽ മെ​​റി​​റ്റ് ഡേ ​​ആ​​ഘോ​​ഷ​​ങ്ങ​​ൾ ന​​ട​​ത്തി. അ​​ക്കാ​​ദ​​മി​​ക് രം​​ഗ​​ത്തും ക​​ലാ-​കാ​​യി​​ക മേ​​ഖ​​ല​​ക​​ളി​​ലും പ്ര​​ശ​​സ്ത നേ​​ട്ടം കൈ​​വ​​രി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ളെ ച​​ട​​ങ്ങി​​ൽ ആ​​ദ​​രി​​ച്ചു. കെ. ​​ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ൾ സ​​മ്മാ​​നി​​ച്ചു. കോ​​ള​​ജ് മാ​​നേ​​ജ​​ർ റ​​വ.​​ ഡോ. കു​​ര്യ​​ൻ ചാ​​ല​​ങ്ങാ​​ടി സി​​എം​​ഐ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

പ്രി​​ൻ​​സി​​പ്പ​​ൽ പ്ര​​ഫ.​​ ഡോ. ഐ​​സ​​ൺ വി. ​​വ​​ഞ്ചി​​പ്പു​​ര​​യ്ക്ക​​ൽ, വൈ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ റ​​വ.​ ഡോ. ​സേ​​വ്യ​​ർ സി.​​എ​​സ്. സി​​എം​​ഐ, ബ​​ർ​​സാ​​ർ ഫാ. ​​ബി​​ജു തോ​​മ​​സ് സി​​എം​​ഐ, വി​​ദ്യാ​​ർ​​ഥി യൂ​​ണി​​യ​​ൻ ചെ​​യ​​ർ​​മാ​​ൻ എ.​​ആ​​ർ. ശ്രീ​​രാ​​ഗ്,

പ്രോ​​ഗ്രാം ക​​ൺ​​വീ​​ന​​ർ ഡോ. ​​ജി​​നി തോ​​മ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. സ​​ർ​​വ​​ക​​ലാ​​ശാ​​ലാ റാ​​ങ്ക് ജേ​​താ​​ക്ക​​ൾ, ഗ​​വേ​​ഷ​​ണ ബി​​രു​​ദം നേ​​ടി​​യ​​വ​​ർ, ഗ​​വേ​​ഷ​​ണ മാ​​ർ​​ഗ​​ദ​​ർ​​ശി​​ക​​ൾ, ദേ​​ശീ​​യ​​ത​​ല പു​​ര​​സ്‌​​കാ​​രം നേ​​ടി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ ച​​ട​​ങ്ങി​​ൽ സം​​ബ​​ന്ധി​​ച്ചു.