ബഹുജന മാർച്ചും ധർണയും
1466014
Sunday, November 3, 2024 4:39 AM IST
മുണ്ടക്കയം: പെരുവന്താനം പഞ്ചായത്തിന്റെ വികസന മുരടിപ്പിനെതിരേയും മെംബർമാരുടെ അധാർമിക പ്രവർത്തനങ്ങൾക്കെതിരേയും എൽഡിഎഫിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കളായ ബേബി മാത്യു, എം.സി. സുരേഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് പെരുവന്താനം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും.
സമരത്തിന്റെ ഭാഗമായി പ്രചാരണ ജാഥകൾക്ക് ഇന്ന് രാവിലെ തുടക്കമാകുമെന്നും നേതാക്കൾ പറഞ്ഞു. പത്രസമ്മേളനത്തിൽ കെ.പി. സുരേന്ദ്രൻ, ഷാജി ഒഴാക്കോട്ടയിൽ, അപ്പച്ചൻ തട്ടാംപറമ്പിൽ എന്നിവരും പങ്കെടുത്തു.