മ​ണി​മ​ല: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആർ​പ്പൂ​ക്ക​ര ചീ​പ്പു​ങ്ക​ൽ മ​ഞ്ഞാ​ടി​ക്ക​രി ച​കി​രി​യാ​റ്റി​ൻ​ചി​റ സി.​കെ. ജ​യ്മോ​നെ (49)യാ​ണ് മ​ണി​മ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം മു​ക്ക​ട റ​ബ​ർ ബോ​ർ​ഡ് ജം​ഗ്ഷ​ൻ ഭാ​ഗ​ത്ത് മ​ണി​മ​ല സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ചീ​ത്ത​വി​ളി​ക്കു​ക​യും പെ​പ്പ​ർ സ്പ്രേ ​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യും കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി​കൊ​ണ്ട് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ജ​യ്മോ​ന് യു​വാ​വി​നോ​ട് മു​ൻ​വി​രോ​ധം നി​ല​നി​ന്നി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ് ഇ​യാ​ളെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. തു​ട​ർ​ന്ന് ഇ​യാ​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് മ​ണി​മ​ല പോ​ലീ​സ് കേ​സ് ര​ജി​സ്റ്റർ ചെ​യ്യു​ക​യും തു​ട​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. മ​ണി​മ​ല സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ വി.​കെ. ജ​യ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ജ​യ്മോ​ൻ ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ലെ ആ​ന്‍റി സോ​ഷ്യ​ൽ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.