മണിയംകുന്ന് സ്കൂളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി
1466006
Sunday, November 3, 2024 4:39 AM IST
മണിയംകുന്ന്: സെന്റ് ജോസഫ് യുപി സ്കൂളിലെ ദീർഘകാലത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി കുഴൽകിണർ പ്രവർത്തന ക്ഷമമായി. വേനൽക്കാലമായാൽ ഈ മേഖലയിൽ അനുഭവപ്പെടുന്ന ജലക്ഷാമത്തിന്റെ രൂക്ഷത മനസിലാക്കി ശാശ്വത പരിഹാരം കാണാമെന്ന വാഗ്ദാന പ്രകാരം എംഎൽഎ സർവീസ് ആർമി പൂഞ്ഞാറുമായി സഹകരിച്ച് നിർമാണം പൂർത്തിയാക്കിയ കുഴൽകിണറിന്റെ സ്വിച്ച്ഓൺ കർമം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ. ജോർജ് തെരുവിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റ്റീന ജോസ്, പൂഞ്ഞാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസുകുട്ടി കരിയാപുരയിടം, പദ്ധതി കോ-ഓർഡിനേറ്റർ അലൻ, പിടിഎ പ്രസിഡന്റ് ജോയി ഫിലിപ്പ്, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.