പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് പുറത്ത്
1466004
Sunday, November 3, 2024 4:39 AM IST
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബിജെപി അംഗങ്ങൾ പിന്തുണച്ചതോടെ വൈസ് പ്രസിഡന്റ് കേരള കോൺഗ്രസ്-എമ്മിലെ റെജി ഷാജി പുറത്തായി. കോൺഗ്രസിന്റെ അഞ്ച് അംഗങ്ങളും ബിജെപിയുടെ നാല് അംഗങ്ങളും അവിശ്വാസചർച്ചയിൽ പങ്കെടുത്തു.
14 അംഗങ്ങളുള്ള പഞ്ചായത്തിൽ ഒന്പതു വോട്ടുകളോടെ അവിശ്വാസം പാസായി. അതേസമയം, പ്രസിഡന്റ് ജോർജ് മാത്യുവിനെതിരേ രാവിലെ നടന്ന അവിശ്വാസപ്രമേയം ക്വാറം തികയാതെ തള്ളി. കോൺഗ്രസ് അംഗങ്ങൾ പങ്കെടുത്തെങ്കിലും ബിജെപി, എൽഡിഎഫ് അംഗങ്ങൾ വിട്ടുനിന്നു.
എൽഡിഎഫ്-ബിജെപി രഹസ്യധാരണയാണ് പ്രസിഡന്റിനെതിരേയുള്ള അവിശ്വാസത്തിൽനിന്നു വിട്ടുനിന്നതെന്ന് കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റി ആരോപിച്ചു.