ആശാ വർക്കർമാരുടെ പണിമുടക്ക്; പിന്തുണയുമായി പ്രമുഖർ
Sunday, February 23, 2025 12:59 AM IST
തിരുവനനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ ആശാ വർക്കർമാർ അനിശ്ചിതകാല സമരം തുടങ്ങി. ഉന്നയിച്ച ആവശ്യങ്ങളിൽ തീരുമാനമാകാതെ സമരത്തിൽ നിന്നു പിന്മാറില്ലെന്ന് സമരത്തിന് നേതൃത്വം നൽകുന്ന കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അറിയിച്ചു. സമരത്തിനു പിന്തുണയർപ്പിച്ച് നിരവധി പേർ ഇന്നലെ സമരപ്പന്തലിലെത്തി.
മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമരപ്പന്തലിലെത്തി പ്രവർത്തകർക്ക് പിന്തുണയറിയിച്ചു. ആശാ വർക്കർമാരെ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ ആവശ്യപ്പെട്ടു.
നാഷണൽ ഹെൽത്ത് മിഷനിൽ 915 കോടി രൂപയാണ് കേന്ദ്രം കേരളത്തിനായി അനുവദിച്ചത്. എന്നാൽ കേരളം മാനദണ്ഡങ്ങൾ പാലിച്ചില്ല. അതിനാലാണ് തുക ലഭിക്കാൻ വൈകിയത് ആശാ വർക്കർമാർ തെരുവിലിറങ്ങേണ്ടിവരുന്ന ഗതികേടിന്റെ പേരാണ് പിണറായി വിജയനെന്ന് സമരപ്പന്തൽ സന്ദർശിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു.
ഇവരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം യൂത്ത് കോണ്ഗ്രസ് ഏറ്റെടുക്കുമെന്നും രാഹുൽ പറഞ്ഞു.