കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ നേതൃസംഗമം ഇന്ന്
Sunday, February 23, 2025 12:59 AM IST
പാലാ : കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിലിന്റെ റീജിയൺ നേതൃ സംഗമം ഇന്ന് പാലാ രൂപതയുടെ ആതിഥേയത്വത്തിൽ ഭരണങ്ങാനം മാതൃഭവനിൽ നടത്തപ്പെടും.
സമുദായ - രാഷ്ട്രീയ മേഖലകളിലെ വിവിധ വിഷയങ്ങളിൽ വിഷയാവതരണങ്ങൾ നടത്തും. യൂത്ത് കൗൺസിൽ ജനറൽ കോ-ഒാർഡിനേറ്റർ സിജോ ഇലന്തൂർ അധ്യക്ഷത വഹിക്കുന്ന സമ്മേളനം കത്തോലിക്ക കോൺഗ്രസ് പാലാ രൂപത ഡയറക്ടർ റവ.ഡോ. ജോർജ്ജ് വർഗീസ് ഞാറക്കുന്നേൽ ഉദ്ഘാടനം ചെയ്യും.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ, വൈസ് പ്രസിഡന്റ് ട്രീസ ലിസ് സെബാസ്റ്റ്യൻ, സെക്രട്ടറി ജോയ്സ് മേരി ആന്റണി, എന്നിവർ ക്ലാസുകൾ നയിക്കും.ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.