മാവോയിസ്റ്റ് നേതാവ് സന്തോഷ് പിടിയില്‍
Sunday, February 23, 2025 12:59 AM IST
കൊച്ചി: മാവോയിസ്റ്റ് കബനി ദളത്തിന്റെ പ്രധാന നേതാക്കളില്‍ ഒരാളായ തമിഴ്നാട് പൊള്ളാച്ചി സ്വദേശി സന്തോഷ് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) പിടിയിലായി.
സംസ്ഥാനത്തും തമിഴ്നാട്ടിലും നിരവധി കേസുകളില്‍ പ്രതിയായ സന്തോഷിനെ കേരളത്തില്‍നിന്നുള്ള എടിഎസ് സംഘം വെള്ളിയാഴ്ച രാത്രി തമിഴ്നാട്ടിലെ ഹൊസൂരില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്.
വയനാട് മക്കിമലയില്‍ കുഴിബോംബ് സ്ഥാപിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ഇന്നലെ എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ സന്തോഷിനെ റിമാന്‍ഡ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എടിഎസ് നാളെ കോടതിയില്‍ അപേക്ഷ നല്‍കും. സന്തോഷും മറ്റുമടങ്ങുന്ന സംഘമാണ് 2023 കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് ഓഫീസ് ആക്രമിച്ചത്. ഈ കേസ് എന്‍ഐഎയാണ് അന്വേഷിക്കുന്നത്.