മുഖ്യമന്ത്രി വിചാരിച്ചാൽ അഞ്ച് മിനിറ്റുകൊണ്ട് സമരം തീർക്കാം: സി. ദിവാകരൻ
Sunday, February 23, 2025 12:59 AM IST
തിരുവനന്തപുരം: സമരം ചെയ്യുന്നവരോടുള്ള ഇടതുപക്ഷത്തിന്റെ നയം ഇതല്ലെന്ന് മുൻ മന്ത്രി സി. ദിവാകരൻ. ശന്പളവർധന ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ ആശ വർക്കർമാർ നടത്തുന്ന സമരം എത്രയും വേഗം ഒത്തുതീർപ്പാക്കണം.
സ്ത്രീകളോട് ഇടതുപക്ഷം കാണിച്ചുവരുന്ന അനുഭാവം ഈ വിഷയത്തിൽ കാണുന്നില്ല. മുഖ്യമന്ത്രി വിചാരിച്ചാൽ അഞ്ച് മിനിറ്റുകൊണ്ട് സമരം തീർക്കാൻ കഴിയും.
കേരളത്തിൽ പിഎസ്സി ആവശ്യമുണ്ടോയെന്ന് പഠനം നടത്തണം. പ്രധാനമന്ത്രിയേക്കാൾ ഉയർന്ന ശന്പളമാണ് പിഎസ്സി അംഗങ്ങൾക്കുള്ളത്. ആശാ വർക്കർമാരുടെ സമരത്തെ എതിർക്കുന്ന ചിലർ പിഎസ്സി ശന്പളവർധനയെ ന്യായീകരിക്കുകയാണെന്നും ദിവാകരൻ പറഞ്ഞു.