കാട്ടുപന്നി ബൈക്കിലിടിച്ചു; വ്യാപാരിയുടെ നില അതീവ ഗുരുതരം
Sunday, February 23, 2025 12:59 AM IST
കോന്നി: റോഡിനു കുറുകെച്ചാടിയ കാട്ടുപന്നി ഇടിച്ച് ബൈക്ക് ഓടിച്ചിരുന്ന വ്യാപാരിക്ക് ഗുരുതര പരിക്ക്. കോന്നി മങ്ങാരം കരിമ്പിലായ്ക്കല്‍ (ഫര്ഹാന് മന്‍സില്‍) നജീബ്ഖാനാണ് (41) പരിക്കേറ്റത്.
കഴിഞ്ഞദിവസം വൈകുന്നേരം അരുവാപ്പുലം തേക്കുതോട്ടം ജംഗ്ഷനു സമീപമായിരുന്നു അപകടം. റോഡിനു കുറുകെച്ചാടിയ കാട്ടുപന്നി ബൈക്കില്‍ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ നജീബിന് ഗുരുതര പരിക്കേറ്റു.
അരമണിക്കൂറിലേറെ റോഡില്‍ കിടന്ന നജീബിനെ ഇതുവഴിയെത്തിയ വാഹനയാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി.