തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ: സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ലെ ഏ​​​​കീ​​​​കൃ​​​​ത കു​​​ർ​​​ബാ​​​ന എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലും ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​​കെ​​​​സി​​​​സി അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​മി​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ തി​​​​രു​​​​വാ​​​​ങ്കു​​​​ളം സെ​​​​ന്‍റ് ജോ​​​​ർ​​​​ജ് ക​​​​ത്തോ​​​​ലി​​​​ക്കാ പ​​​​ള്ളി​​​​യി​​​​ൽ ഇ​​​​ന്ന് വി​​​​ശ്വാ​​​​സി സം​​​​ഗ​​​​മം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും.


ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.30ന് ​​​​ഏ​​​​കീ​​​​കൃ​​​​ത കു​​​​ർ​​​​ബാ​​​​ന. തു​​​​ട​​​​ർ​​​​ന്ന് ന​​​​ട​​​​ക്കു​​​​ന്ന പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​നം എ​​​​കെ​​​​സി​​​​സി മു​​​​ൻ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് വി.​​​​വി. അ​​​​ഗ​​​​സ്റ്റി​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. അ​​​​തി​​​​രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് ഫ്രാ​​​​ൻ​​​​സി​​​​സ് മൂ​​​​ല​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും.