ന്യൂനപക്ഷ സ്കോളർഷിപ്പ് പുനഃസ്ഥാപിച്ചു
Saturday, February 15, 2025 1:42 AM IST
തിരുവനന്തപുരം: പ്രതിഷേധം വ്യാപകമായതിനു പിന്നാലെ വെട്ടിക്കുറച്ച ന്യൂനപക്ഷ സ്കോളർഷിപ്പുകൾ പുനഃസ്ഥാപിച്ച് സംസ്ഥാന സർക്കാർ.
സാന്പത്തിക പ്രതിസന്ധി മറികടക്കാൻ 50 ശതമാനം ന്യൂനപക്ഷ സ്കോളർഷിപ്പുകൾ വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരേ മതമേലധ്യക്ഷൻമാരും പ്രതിപക്ഷവും രംഗത്ത് എത്തിയതോടെയാണ് വെട്ടിക്കുറച്ച ഉത്തരവ് റദ്ദാക്കി ഇന്നലെ പുതുക്കിയ ഉത്തരവിറക്കിയത്.
എന്നാൽ, സാന്പത്തിക വർഷം അവസാനിക്കാറായിട്ടും ന്യൂനപക്ഷ സ്കോളർഷിപ്പുകളിൽ 10 ശതമാനത്തിൽ താഴെ തുക മാത്രമാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.
ഒൻപത് ന്യൂനപക്ഷ സ്കോളർഷിപ്പുകൾ 50 ശതമാനം വെട്ടിക്കുറച്ച് കഴിഞ്ഞ ജനുവരിയിലാണ് സർക്കാർ ഉത്തരവിറക്കിയത്. ന്യൂനപക്ഷ സ്കോളർഷിപ് വെട്ടിക്കുറച്ച സർക്കാർ തീരുമാനം "ദീപിക’ യാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.