പ്രിന്‍സിപ്പലിനെയും അസി. പ്രഫസറെയും സസ്പെന്‍ഡ് ചെയ്തു
Saturday, February 15, 2025 1:42 AM IST
ഗാന്ധിനഗർ: കോട്ടയം ഗവ. നഴ്സിംഗ് കോളജ് ഹോസ്റ്റലില്‍ നടന്ന റാഗിംഗുമായി ബന്ധപ്പെട്ട് കോളജ് അധികൃതര്‍ക്കെതിരെ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. എം.ഡി. സുലേഖ, അസി. വാര്‍ഡന്റെ ചുമതലയുള്ള അസി. പ്രഫസര്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
കോളജ് ഹോസ്റ്റലിലെ റാഗിംഗ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഹോസ്റ്റലിലെ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിര്‍ദേശം നല്കി ഉത്തരവായി.