പാതിവില തട്ടിപ്പ്; അനന്തു കൃഷ്ണന്റെ സ്ഥാപനത്തില്‍ പരിശോധന
Saturday, February 15, 2025 1:42 AM IST
കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ അറസ്റ്റിലായ പ്രതി അനന്തുകൃഷ്ണന്റെ കടവന്ത്രയിലെ സ്ഥാപനത്തില്‍ ക്രൈംബ്രാഞ്ച് ഇന്നലെയും പരിശോധന നടത്തി.
സോഷ്യല്‍ ബിവെഞ്ച്വേഴ്സ് എന്ന സ്ഥാപനത്തില്‍ കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ അന്വേഷണസംഘം ചില രേഖകളും ലാപ്ടോപുകളും പിടിച്ചെടുത്തിരുന്നു. ഇവയുടെ വിശദമായ പരിശോധനകള്ക്കടക്കമാണ് ഇന്നലെയും സ്ഥാപനത്തില്‍ പരിശോധന തുടര്‍ന്നത്.