പ്ലസ്ടു വിദ്യാർഥിക്ക് സഹപാഠിയുടെ കുത്തേറ്റു
Saturday, February 15, 2025 1:42 AM IST
ഒറ്റപ്പാലം: പ്ലസ്ടു വിദ്യാർഥിക്കു സഹപാഠിയുടെ കുത്തേറ്റു. വീട്ടാമ്പാറ സ്വദേശി അഫ്സറിനാണു കുത്തേറ്റത്. വാരിയെല്ലിനുസമീപം പരിക്കേറ്റ അഫ്സറിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുത്തിയ വിദ്യാർഥിക്കും പരിക്കേറ്റിട്ടുണ്ട്. എൻഎസ്എസ് കെപിടി സ്കൂളിലായിരുന്നു ഇന്നലെ രാവിലെ സംഭവം. ഇരുവരും തമ്മിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നു പോലീസ് അറിയിച്ചു.