ഫാ. ജോസ് ചുങ്കന്‍ കലാലയരത്ന പുരസ്കാരം ശിവാനിക്ക്
Saturday, February 15, 2025 1:40 AM IST
ഇരിങ്ങാലക്കുട: ഉന്നതവിദ്യാഭ്യാസരംഗത്തെ മികച്ച വിദ്യാര്‍ഥി പ്രതിഭയ്ക്കു ക്രൈസ്റ്റ് കോളജ് സംസ്ഥാനതലത്തില്‍ നല്കുന്ന ഫാ. ജോസ് ചുങ്കന്‍ കലാലയരത്ന പുരസ്കാരം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിലെ ശിവാനിക്ക്.
ക്രൈസ്റ്റ് കോളജ് മുന്‍പ്രിന്‍സിപ്പലിന്റെ പേരിലുള്ള പുരസ്കാരം 17ന് സെന്റ് ചാവറ സെമിനാര്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ തൃശൂര്‍ സബ് കളക്ടര്‍ അഖില്‍ വി. മേനോന് സമ്മാനിക്കും.