അധികാരികൾ കടമ മറക്കുന്പോൾ പ്രതികരിക്കേണ്ടത് സഭയുടെ ഉത്തരവാദിത്വം: ഏബ്രഹാം മാർ പൗലോസ്
Saturday, February 15, 2025 1:40 AM IST
മാരാമൺ: ജനങ്ങൾക്ക് സംരക്ഷണം നൽകുകയെന്ന പൊതു ഉത്തരവാദിത്വത്തിൽനിന്ന് ഭരണാധികാരികൾ വ്യതിചലിക്കുന്പോൾ അതിനെതിരേ പ്രതികരിക്കുന്നവർ തങ്ങൾക്ക് എതിരാണെന്ന തരത്തിൽ ചർച്ച തിരിച്ചുവിടാനുള്ള ശ്രമം നിരാശാജനകമെന്ന് മാർത്തോമ്മ സഭ നോർത്ത് അമേരിക്ക ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ. മാരാമൺ കൺവൻഷൻ യോഗത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.