വിദേശ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്: പ്രതി പിടിയില്‍
Saturday, February 15, 2025 1:40 AM IST
കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. ഇടുക്കി ഉടുമ്പന്നൂര്‍ മലയിഞ്ചി സ്വദേശിയും കടവന്ത്രയിലെ സ്പേസ് ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സി കന്പനി മാനേജരുമായ ജസ്റ്റിന് ജോസാ(39)ണ് അറസ്റ്റിലായത്.
ഹംഗറിയില്‍ വെയര്‍ഹൗസ് വര്‍ക്കറായി ജോലി വാഗ്ദാനം ചെയ്തു ചേര്‍ത്തല സ്വദേശിയില്‍നിന്ന് 50,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.