സ്റ്റീമര്‍ പൊട്ടിത്തെറി: മരണം രണ്ടായി
Saturday, February 15, 2025 1:40 AM IST
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ കഫേയില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി.
പൊള്ളലേറ്റു ചികിത്സയിലായിരുന്ന നാഗാലാന്‍ഡ് സ്വദേശി കൈമുള്‍ (30)ആണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ കൈമുള്‍ എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ആറിനു വൈകുന്നേരമാണ് കഫേയിലെ സ്റ്റീമര്‍ പൊട്ടിത്തെറിച്ചത്. പശ്ചിമബംഗാള്‍ സ്വദേശി സുമിത് (25) സംഭവദിവസം തന്നെ മരിച്ചിരുന്നു. പൊള്ളലേറ്റ മൂന്നുപേര്‍ കൂടി ആശുപത്രിയില്‍ ചികിത്സയിലുണ്ട്. കൈമുളിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.