ഐഎംഎ ലഹരിവിരുദ്ധ സമിതി ഉദ്ഘാടനം ചെയ്തു
Saturday, February 15, 2025 1:40 AM IST
മൂവാറ്റുപുഴ : ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള സംസ്ഥാന ഘടകത്തിന്റെ ലഹരിവിരുദ്ധ സമിതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ. ശ്രീവിലാസൻ നിർവഹിച്ചു.
വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ ബോധവത്കരണ പ്രവർത്തനങ്ങളും ലഹരിവിമോചന ചികിത്സയും കൂടുതൽ ഊർജിതമായും വ്യാപകമായും സംഘടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു സമിതി പ്രവർത്തിക്കുക.
ലഹരിവിരുദ്ധ സമിതി ചെയർമാൻ ഡോ. എം.എൻ. വെങ്കിടേശ്വരൻ ബോധവത്കരണ സെമിനാർ നയിച്ചു. ഡോ. കെ. സുദർശൻ, ഡോ. അലക്സ് ഇട്ടിചെറിയ, ഡോ. ഏബ്രഹാം മാത്യു, റവ.ഡോ. ആന്റണി പുത്തൻകുളം, റോയ് എം. ജേക്കബ്, ഡോ. മഞ്ജു രാജഗോപാൽ, ഡോ.നിഖിൽ ജോസഫ് മാർട്ടിൻ തുടങ്ങിയവർ പ്രസംഗിച്ചു.