കെഎച്ച്ആർഎ സംസ്ഥാന സമ്മേളനത്തിന് തുടക്കം
Saturday, February 15, 2025 1:40 AM IST
തൃശൂർ: കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ (കെഎച്ച്ആർഎ) സംസ്ഥാനസമ്മേളനത്തിനു തൃശൂരിൽ തുടക്കം. പ്രതിനിധിസമ്മേളനം ടി.എസ്. പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിനു തുടക്കം കുറിച്ച് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ പതാക ഉയർത്തി. ഹോട്ടൽ എക്സ്പോ പി. ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
നൂറ്റന്പത് സ്റ്റാളുകളുള്ള എക്സ്പോയിൽ ഹോട്ടൽ, റസ്റ്ററന്റ്, കാറ്ററിംഗ് മേഖലയിലുള്ള സ്ഥാപനങ്ങൾക്കു പ്രയോജനകരമായ ആധുനിക ഉപകരണങ്ങളാണുള്ളത്. പ്രദർശനം പൊതുജനങ്ങൾക്കും കാണാം.
ഉപദേശകസമിതി ചെയർമാൻ മൊയ്തീൻകുട്ടി ഹാജി, വർക്കിംഗ് പ്രസിഡന്റ് സി. ബിജുലാൽ, എക്സ്പോ കമ്മിറ്റി ചെയർമാൻ അസീസ്, സംസ്ഥാനസെക്രട്ടറി ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. അബ്ദുറഹ്മാൻ, തൃശൂർ ജില്ലാ പ്രസിഡന്റ് അന്പാടി ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാൾ, വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ, വൈസ് പ്രസിഡന്റുമാരായ ബി. വിജയകുമാർ, കെ.എം. രാജ, എൻ. സുഗുണൻ, വി.ടി. ഹരിഹരൻ, ടി.എസ്. ബാഹുലേയൻ, സെക്രട്ടറിമാരായ വി. വീരഭദ്രൻ, റോയ് ജെ. സ്കറിയ, മുഹമ്മദ് ഗസാലി, സിൽഹാദ്, അനീഷ് ബി നായർ, ഷിനാജ് റഹ്മാൻ, അബ്ദുൾ സമദ്, മുഹമ്മദ് ഷാജി, സെക്രട്ടേറിയറ്റ് അംഗം സുശീല, ട്രഷറർ മുഹമ്മദ് ഷെരീഫ് എന്നിവർ പ്രസംഗിച്ചു.
രാത്രി സ്റ്റാർ സിംഗർ ഫെയിം ശ്രീരാഗ് ഭരതൻ നയിച്ച മ്യൂസിക്കൽ നൈറ്റ് പരിപാടിയുണ്ടായിരുന്നു. ഇന്നു രാവിലെ ഒന്പതിനു സമ്മാന കൂപ്പണ് നറുക്കെടുപ്പു നടക്കും. രാവിലെ പത്തിനു ബിസിനസ് മീറ്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.