മാണിസം യൂത്ത് കോൺക്ലേവിന് തുടക്കമായി
Saturday, February 15, 2025 1:40 AM IST
കോട്ടയം: യൂത്ത് ഫ്രണ്ട് എമ്മിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മാണിസം യൂത്ത് കോൺക്ലേവിന് തുടക്കമായി.
കെ.സി. മാമ്മൻ മാപ്പിള ഹാളിൽ സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ പതാക ഉയർത്തി. കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് കോഴിമല, കേരള കോൺഗ്രസ് എം നേതാക്കളായ അംഗം വിജി എം. തോമസ്, നേതാക്കളായ സാജൻ തൊടുക, ജോജി കുറത്തിയാടൻ, യൂത്ത് ഫ്രണ്ട് -എം സംസ്ഥാന ഭാരവാഹികളായ ഷേയ്ക്ക് അബ്ദുള്ള, ദീപക് മാമ്മൻ മത്തായി, ബിറ്റു വൃന്ദാവൻ, റോണി വലിയപറമ്പിൽ, മിഥുലജ് മുഹമ്മദ്, ടോണി തൈപ്പറമ്പിൽ, സിജോ പ്ലാത്തോട്ടം, ജോജി പി.തോമസ്, മനു മുത്തോലി, അജേഷ്കുമാർ, ഷിജോ ഗോപാലൻ, ജോമി എബ്രഹാം, മാത്യു നൈനാൻ, ഇ.ടി. സനീഷ് എന്നിവർ പ്രസംഗിച്ചു.
ഇന്നുവൈകുന്നേരം ചേരുന്ന മാണിസം യൂത്ത് കോൺക്ലേവ് ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും.