തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ൻ​​​സ​​​ർ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നും ചി​​​കി​​​ത്സ​​​യ്ക്കു​​​മാ​​​യി ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന ആ​​​രോ​​​ഗ്യം ആ​​​ന​​​ന്ദം-​​​അ​​​ക​​​റ്റാം അ​​​ർ​​​ബു​​​ദം ജ​​​ന​​​കീ​​​യ കാ​​​ൻ​​​സ​​​ർ പ്ര​​​തി​​​രോ​​​ധ കാ​​​ന്പ​​​യി​​​നി​​​ൽ ഒ​​​രു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം (1,10,388) പേ​​​ർ കാ​​​ൻ​​​സ​​​ർ സ്ക്രീ​​​നിം​​​ഗ് ന​​​ട​​​ത്തി.

ഒ​​​രു വ​​​ർ​​​ഷം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ആ​​​ദ്യ​​​ഘ​​​ട്ട കാ​​​ന്പ​​​യി​​​ൻ സ്ത്രീ​​​ക​​​ൾ​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള​​​താ​​​ണ്.

സ്ത്രീ​​​ക​​​ളെ പ്ര​​​ധാ​​​ന​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന സ്ത​​​നാ​​​ർ​​​ബു​​​ദം, ഗ​​​ർ​​​ഭാ​​​ശ​​​യ​​​ഗ​​​ള കാ​​​ൻ​​​സ​​​ർ എ​​​ന്നി​​​വ​​​യോ​​​ടൊ​​​പ്പം മ​​​റ്റു കാ​​​ൻ​​​സ​​​റു​​​ക​​​ളും സ്ക്രീ​​​നിം​​​ഗ് ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. സം​​​സ്ഥാ​​​ന​​​ത്തെ 1321 സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ സ്ക്രീ​​​നിം​​​ഗി​​​നാ​​​യു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളൊ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.


സ്ക്രീ​​​ൻ ചെ​​​യ്ത​​​തി​​​ൽ 5185 പേ​​​രെ കാ​​​ൻ​​​സ​​​ർ സം​​​ശ​​​യി​​​ച്ച് തു​​​ട​​​ർ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു റ​​​ഫ​​​ർ ചെ​​​യ്തു. പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ കാ​​​ൻ​​​സ​​​ർ സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു ചി​​​കി​​​ത്സ​​​യും തു​​​ട​​​ർ പ​​​രി​​​ച​​​ര​​​ണ​​​വും ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് പ​​​റ​​​ഞ്ഞു.