റേഷൻ വ്യാപാരികളുടെ കമ്മീഷൻ വിതരണം ചെയ്തു
Saturday, February 15, 2025 1:40 AM IST
തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ ജനുവരി മാസത്തെ കമ്മീഷൻ വിതരണം ചെയ്തതായി ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
27ന് റേഷൻ വ്യാപാരികൾ പ്രഖ്യാപിച്ച പണിമുടക്കുമായി ബന്ധപ്പെട്ട് മന്ത്രിയും റേഷൻ വ്യാപാരി സംഘടന നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിലെ പ്രധാന ആവശ്യമായിരുന്നു എല്ലാ മാസവും പതിനഞ്ചാം തീയതിക്ക് മുമ്പ് റേഷൻ വ്യാപാരി കമ്മീഷൻ നൽകുന്നതിന് നടപടി സ്വീകരിക്കണമെന്നത്.
ഭക്ഷ്യ മന്ത്രി ഇക്കാര്യം ധനവകുപ്പ് മന്ത്രിയുമായി സംസാരിക്കുകയും വ്യാപാരികൾക്ക് നൽകിയ ഉറപ്പ് പാലിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തതായി അറിയിച്ചു.