ശരീരസൗന്ദര്യ മത്സരം നാളെ
Saturday, February 15, 2025 1:40 AM IST
കൊച്ചി: ബോഡി ബില്‍ഡിംഗ് അസോസിയേഷന് ഓഫ് കേരളയുടെ (ബിബിഎകെ) നേതൃത്വത്തില്‍ 16ാമത് സംസ്ഥാന ശരീരസൗന്ദര്യ മത്സരം നാളെ കൊച്ചിയില്‍ നടക്കും.
എറണാകുളം ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ഹാളില്‍ രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് മത്സരങ്ങള്‍. സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, മാസ്റ്റേഴ്സ്, വനിതാവിഭാഗം, ഭിന്നശേഷി, വുമണ്‍ ഫിസിക്, മെന്‍ ഫിസിക് എന്നീ വിഭാഗങ്ങളിലായി 500 ഓളം പേര് മാറ്റുരയ്ക്കുമെന്ന് സംഘാടകര്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.