‘ബൂട്ട്ക്യാമ്പ് ഫേസ്2’ 17 മുതല്‍
Saturday, February 15, 2025 1:40 AM IST
കൊച്ചി: വിദ്യാര്‍ഥികളിലെ കഴിവുകള്‍ വികസിപ്പിക്കാനും സംരംഭകത്വം വളര്‍ത്തിയെടുക്കാനും ലക്ഷ്യമിട്ടുള്ള ‘ഇന്നോവേഷന്‍ ഡിസൈന്‍ ആന്‍ഡ് ഓൺട്രപ്രണര്‍ഷിപ്പ് (ഐഡിഇ )’ ബൂട്ട്ക്യാമ്പ് ഫേസ് 2 പെരുമ്പാവൂര്‍ അറയ്ക്കപ്പടി ജയ് ഭാരത് കോളജില്‍ 17 മുതല്‍ 21 വരെ നടക്കും. കൊച്ചിന് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. എം. ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്യും .
കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, ഒഡീഷ, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 380 ഓളം വിദ്യാര്‍ഥികളും മെന്റര്‍മാരും ക്യാമ്പില്‍ പങ്കെടുക്കും. വിവിധ വിഷയങ്ങളിലുള്ള പരിശീലന പരിപാടികള്‍, പാനല്‍ ചര്‍ച്ചകള്‍, എക്സിബിഷനുകള്‍, പ്രോജക്ട് പ്രസന്റേഷന് തുടങ്ങിയ പരിപാടികളും ബൂട്ട്ക്യാമ്പിന്റെ ഭാഗമായി നടക്കും.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്‍ (എഐസിടിഇ ), കേന്ദ്രസർക്കാരിന്റെ ഇന്നോവേഷന്‍ സെല്‍ എന്നിവ സംയുക്തമായി രാജ്യത്തെ 12 സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാന്പുകളിലൊന്നാണു ജയ് ഭാരത് കോളജിലേത്.