പീഡിയാട്രിക് എന്‍ഡോസ്കോപിക് സര്ജന്മാരുടെ ദേശീയ സമ്മേളനത്തിന് തുടക്കം
Saturday, February 15, 2025 1:40 AM IST
കൊച്ചി: പീഡിയാട്രിക് എന്‍ഡോസ്കോപിക് സര്ജന്മാരുടെ ത്രിദിന ദേശീയ സമ്മേളനത്തിന് ‘പെസിക്കണ്‍ 2025’ കൊച്ചി അമൃത ആശുപത്രിയില്‍ തുടക്കമായി.
അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളിലെയും ഗര്‍ഭസ്ഥ ശിശുക്കളിലെയും താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍, ലാപ്രോസ്കോപി റോബട്ടിക്, എന്‍ഡോസ്കോപി എന്നിവയുടെ അത്യാധുനിക സാങ്കേതികവിദ്യകളും പഠനങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.