ലൈൻമാനെ കൊലപ്പെടുത്തിയ കേസ്: പ്രതിയുടെ ജീവപര്യന്തം ശരിവച്ചു
Friday, February 14, 2025 6:24 AM IST
കൊച്ചി: വൈദ്യുതി വിച്ഛേദിക്കാനെത്തിയ ലൈൻമാനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു. കെഎസ്ഇബി കന്റോണ്‍മെന്റ് സെക്ഷനിലെ ലൈൻമാന് കുര്യാക്കോസിനെ കുത്തിക്കൊന്ന കൊല്ലം പള്ളിക്കത്തോട്ടം യോഹന്നാന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച ശിക്ഷയാണു ജസ്റ്റീസുമാരായ പി.ബി. സുരേഷ് കുമാര്‍, ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ശരിവച്ചത്.
2008 ഏപ്രില്‍ 26ന് കുര്യാക്കോസ് പ്രതിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. പ്രതി കുര്യാക്കോസിനെ കുത്തുകയായിരുന്നു.