റാഗിംഗ്: പാനൂരിൽ പ്ലസ് വൺ വിദ്യാർഥിയുടെ കൈകൾ സീനിയേഴ്സ് ചവിട്ടി ഒടിച്ചു
Friday, February 14, 2025 6:24 AM IST
തലശേരി: പാനൂരിൽ റാഗിംഗിനിടെ പ്ലസ് വൺ വിദ്യാർഥിയുടെ കൈ സീനിയേഴ്സ് ചവിട്ടി ഒടിച്ചു. പാറാട് പിആർ മെമ്മോറിയൽ കൊളവല്ലൂർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥി പാറാട് തളിയന്റെ ആദമിന്റെ മകൻ മുഹമ്മദ് നിഹാലിനെയാണ് (16) കൈയുടെ എല്ലുകൾ തകർന്ന നിലയിൽ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. ഇടതു കൈയുടെ രണ്ട് എല്ലുകളാണ് പൊട്ടിയത്.