സത്യം വിജയിച്ചുവെന്ന് മാണി സി. കാപ്പന് എംഎല്‍എ
Friday, February 14, 2025 6:24 AM IST
പാലാ: താന്‍ ദൈവവിശ്വാസിയാണെന്നും സത്യം പുറത്തുവരുമെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ ജനം തിരിച്ചറിയുന്നുവെന്നും മാണി കാപ്പന് എം എല്‍ എ.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി വാഗ്ദാനം ചെയ്തു രണ്ടു കോടി രൂപ മാണി സി. കാപ്പന് കൈപ്പറ്റിയതായി ആരോപിച്ച് ബോംബെ വ്യവസായി ദിനേശ് മേനോന് നല്കിയ വഞ്ചനാ കേസ് തള്ളിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.