ജെ.ബി. കോശി റിപ്പോർട്ട്: 17ന് മുഖ്യമന്ത്രിയുടെ യോഗം
Friday, February 14, 2025 6:03 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ചു പഠിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകളേക്കുറിച്ച് ചർച്ച ചെയ്ത് അന്തിമരൂപം തയാറാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുമന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം 17 നു മുഖ്യമന്ത്രി വിളിച്ചു ചേർത്തിട്ടുണ്ടെന്ന് മന്ത്രി വി. അബ്ദുറഹിമാൻ നിയമസഭയെ അറിയിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ പരിശോധിച്ച് അഭിപ്രായങ്ങൾ സമർപ്പക്കുവാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായി ന്യൂനപക്ഷക്ഷേമവകുപ്പു സെക്രട്ടറി, പൊതുഭരണവകുപ്പുസെക്രട്ടറി എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റി യോഗം ചേർന്ന് കമ്മീഷൻ ശിപാർശകളിന്മേൽ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികൾ അവലോകനം ചെയ്തു വരുന്നുണ്ടെന്നും മന്ത്രി നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിനു മറുപടിയായി അറിയിച്ചു.