പ്രൈമറി സ്കൂൾ പ്രധാനാധ്യാപകരുടെ സംസ്ഥാന സമ്മേളനം ഇന്നും നാളെയും
Friday, February 14, 2025 6:02 AM IST
തൃശൂർ: കേരള ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ 52-ാം സംസ്ഥാനസമ്മേളനം ഇന്നും നാളെയും തൃശൂർ പേൾ റീജൻസിയിൽ നടക്കും.
ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു സംസ്ഥാന പ്രസിഡന്റ് ബിജു തോമസ് പതാക ഉയർത്തും. നാലിനു സംസ്ഥാന കൗൺസിൽ യോഗം. നാളെ രാവിലെ 9.30നു സംസ്ഥാനസമ്മേളനം പി. ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ബിജു തോമസ് അധ്യക്ഷനാകും.
11നു വിദ്യാഭ്യാസ സമ്മേളനം മുൻമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ ഷീബ കെ. മാത്യു അധ്യക്ഷയാകും. ഉച്ചയ്ക്കു 12നു പ്രതിനിധിസമ്മേളനവും ഉച്ചയ്ക്കു രണ്ടിനു യാത്രയയപ്പു സമ്മേളനവും ഭാരവാഹികളുടെ തെരഞ്ഞടുപ്പും നടക്കും. സ്കൂളുകളിലെ ഉച്ചഭക്ഷണ ചുമതല ഹെഡ്മാസ്റ്റർമാരിൽനിന്നു മാറ്റുക, ഹെഡ്മാസ്റ്റർ തസ്തികയിലേക്കു റെഗുലർ പ്രമോഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ സംസ്ഥാനസമ്മേളനത്തിൽ ചർച്ചചെയ്യും. പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ബിജു തോമസ്, ജനറൽ സെക്രട്ടറി ഇ.ടി.കെ. ഇസ്മയിൽ എന്നിവർ പങ്കെടുത്തു.