കോ​ൺ​ക്രീ​റ്റ് ബീ​മി​ൽ ബൈ​ക്ക് ഇ​ടി​ച്ചു​ക​യ​റി യു​വാ​ക്ക​ൾ മ​രി​ച്ചു
Sunday, June 23, 2024 11:43 PM IST
ചാ​വ​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ വെ​ളി​യം​കോ​ട് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യു​ള്ള കോ​ൺ​ക്രീ​റ്റ് ബീ​ മി​ൽ ബു​ള്ള​റ്റ് ഇ​ടി​ച്ചു​ക​യ​റി ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. വെ​ളി​യം​കോ​ട് പ​ള്ളി​ത്താ​ഴ​ത്ത് ശി​ഹാ​ബി​ന്‍റെ മ​ക​ൻ ആ​ഷി​ഖ് (20), ശി​ഹാ​ബി​ന്‍റെ സ​ഹോ​ദ​രി ഷാ​ഹി​ദ​യു​ടെ​യും പൊ​ന്നാ​നി ക​റു​ക​ത്തി​രു​ത്തി വ​ള​വ് മാ​ട്ടേ​രി​വ​ള​പ്പി​ൽ ഷെ​റീ​ഫി​ന്‍റെ​യും മ​ക​ൻ ഫാ​സി​ൽ (19) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് അ​പ​ക​ടം. ദേ​ശീ​യ​പാ​ത 66 ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ല​ത്തി​ന്‍റെ പ​ണി​ക​ൾ​ക്കാ​യി ത​യാ​റാ​ക്കി​യ കോ​ൺ​ക്രീ​റ്റ് ബീ​മി​ൽ ഇ​രു​വ​രും യാ​ത്ര​ചെ​യ്തി​രു​ന്ന ബു​ള്ള​റ്റ് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. മ​ഴ​യും രാ​ത്രി​യി​ലെ വെ​ളി​ച്ച​ക്കു​റ​വും അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ഷി​ഖി​നെ പൊ​ന്നാ​നി താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഫാ​സി​ലി​നെ വി​ദ​ഗ്ധ​ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യ്ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്ര​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.