വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​രവി​ത​ര​ണ​വും ആ​ദ​രണവും
Sunday, June 23, 2024 6:47 AM IST
കു​ന്നം​കു​ളം: സി​സി​ടി​വി 18-ാ മ​ത് വി​ദ്യ​ാഭ്യാ​സ പു​ര​സ്‌​കാ​രദാന ച​ട​ങ്ങ് കു​ന്നം​കു​ളം ബ​ഥ​നി സെ​ന്‍റ്്. ജോ​ണ്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ഉ​ള്‍​പ്പ​ടെ ആ​യി​ര​ത്തോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്ത ച​ട​ങ്ങ് വ​നം മ​ന്ത്രി എ.​കെ.​ ശ​ശീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ്എ​സ്​എ​ല്‍സി, പ്ല​സ് ടൂ ​പ​രീ​ക്ഷ​ക​ളി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ 800 ലേ​റെ വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ് ഈ ​വ​ര്‍​ഷം ക്യാ​ഷ് അ​വാ​ര്‍​ഡും പു​ര​സ്‌​കാ​ര​വും ന​ല്‍​കി അ​നു​മോ​ദി​ച്ച​ത്.
എ​സ്എ​സ്​എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്‌​കൂ​ളു​ക​ളേ​യും ച​ട​ങ്ങി​ല്‍ പു​ര​സ്‌​ക്കാ​രം ന​ല്‍​കി ആ​ദ​രി​ച്ചു.

പ​ഠ​ന​ത്തി​ല്‍ മി​ക​വ് പു​ല​ര്‍​ത്തി​യ സാ​മ്പ​ത്തി​ക​മാ​യ പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സി​സ​ിടി​വി​യു​ടെ സ്‌​കോ​ള​ര്‍​ഷി​പ്പും ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്തു. കു​ന്നം​കു​ളം ന​ഗ​രസ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സീ​ത ര​വീ​ന്ദ്ര​ന്‍ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​യാ​യി.​മു​ര​ളി പെ​രു​നെ​ല്ലി എംഎ​ല‍.​എ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​ശ്ത മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും 24 ന്യൂ​സ് ചാ​ന​ല്‍ ചീ​ഫ് എ​ഡി​റ്റ​റു​മാ​യ ആ​ര്‍.​ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി.​

ഇ​ന്‍റര്‍​നാ​ഷ്ണ​ല്‍ ട്രെ​യ്‌​ന​റും സൈ​ക്കോ​ള​ജി​സ്റ്റു​മാ​യ ഡോ. ​സു​ലൈ​മാ​ന്‍ മേ​ല്പ​ത്തൂ​രി​ന്‍റെ ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ക്ലാ​സോ​ടു​കൂ​ടി​യാ​ണ് പു​ര​സ്‌​കാ​ര വി​ത​ര​ണ ച​ട​ങ്ങി​ന് തു​ട​ക്ക​മാ​യ​ത്.