മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
Sunday, June 23, 2024 6:47 AM IST
എരു​മ​പ്പെ​ട്ടി: ഇ​സാ​ഫ് ബാ​ങ്കി​ന്‍റെ ഗ​ർ​ഷോം പ​ദ്ധ​തി പ്ര​കാ​രം എ​രു​മ​പ്പെ​ട്ടി തി​രു​ഹൃ​ദ​യ ഫൊ​റോ​ന പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. എ​രു​മ​പ്പെ​ട്ടി തി​രു​ഹൃ​ദ​യ ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ബ​സ​ന്ത്‌ലാ​ൽ നി​ർ​വ​ഹി​ച്ചു. ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​ഷി ആ​ളൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തു​ട​ർ​ന്ന് പ​ള്ളി പ​രി​സ​രം, ക​ട​ങ്ങോ​ട് റോ​ഡ് ജം​ങ്ഷ​ൻ എ​ന്നി​വ​ട​ങ്ങ​ളി​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം എ​ന്ന രീ​തി​യി​ൽ എ​രു​മ​പ്പെ​ട്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും. ഇ​സ​ഫ് ബാ​ങ്ക് ഗ​ർ​ഷോം പ​ദ്ധ​തി​യി​ൽ ഡോ. ​ശ്രീ​ഹ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​രോ​ഗ്യ പ​രി​പാ​ല​ന ടീം ​ആ​ണ് മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.