എ​രു​മ വി​ര​ണ്ടോ​ടി മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്
Thursday, June 27, 2024 4:44 AM IST
കൂ​ത്താ​ട്ടു​കു​ളം: ച​ന്ത​യി​ൽ വി​ല്പ​ന​യ്ക്കാ​യി എ​ത്തി​ച്ച എ​രു​മ വി​ര​ണ്ടോ​ടി മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. എ​രു​മ​യെ മാ​റ്റി​ക്കെ​ട്ടു​ന്ന​തി​നി​ടെ മാ​ർ​ക്ക​റ്റി​ന് പു​റ​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു. മാ​ർ​ക്ക​റ്റി​ലെ​ത്തി​യ വെ​ളി​യ​ന്നൂ​ർ മു​ക്കേ​ട്ട് ഷൈ​ല രാ​ജു(57), തി​രു​മാ​റാ​ടി ഓ​ലി​ക്ക​ൽ ജോ​സ​ഫ് (76) ത്രേ​സ്യ​കു​ട്ടി (71) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഓ​ട്ട​ത്തി​നി​ടെ മൂ​വ​രെ​യും എ​രു​മ ത​ട്ടി​ത്തെ​റി​പ്പി​ച്ചു. മാ​ർ​ക്ക​റ്റി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ൽ എ​രു​മ ഇ​ടി​ച്ച് വാ​ഹ​ന​ത്തി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ കൂ​ത്താ​ട്ടു​കു​ളം ദേ​വ​മാ​ത ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.