മി​ല്‍ക്ക് എ​ടി​എം തു​റ​ക്കു​ന്നു; തി​രു​വ​ഞ്ചൂ​രി​ല്‍ ഇ​നി 24 മ​ണി​ക്കൂ​റും പാ​ല്‍
Friday, July 5, 2024 6:52 AM IST
തി​രു​വ​ഞ്ചൂ​ര്‍: തി​രു​വ​ഞ്ചൂ​ര്‍ ക്ഷീ​ര​വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ല്‍ മി​ല്‍ക്ക് എ​ടി​എം നാ​ളെ മു​ത​ല്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കും.

പാ​മ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2023-24 വാ​ര്‍ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് തി​രു​വ​ഞ്ചൂ​ര്‍ ക്ഷീ​ര​സം​ഘ​ത്തി​ല്‍ മി​ല്‍ക്ക് എ​ടി​എം സ്ഥാ​പി​ക്കു​ന്ന​ത്. സം​ഘ​ത്തി​ലെ ക​ര്‍ഷ​ക​രി​ല്‍നി​ന്നു സം​ഭ​രി​ക്കു​ന്ന പാ​ല്‍ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ഓ​ട്ടോ​മാ​റ്റി​ക് വെ​ന്‍ഡി​ങ് മെ​ഷീ​നി​ലൂ​ടെ വി​ല്പ​ന​യ്ക്കു സ​ജ്ജ​മാ​ക്കു​ന്ന​ത്.

200 ലി​റ്റ​ര്‍ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള​താ​ണ് ശീ​തീ​ക​ര​ണ സം​ഭ​ര​ണി. ദി​വ​സം ര​ണ്ടു​നേ​രം പാ​ല്‍ നി​റ​യ്ക്കും. ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ നാ​ട​ന്‍പാ​ല്‍ 24 മ​ണി​ക്കൂ​റും ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ല​ഭ്യ​മാ​കും. സം​ഘം അ​ങ്ക​ണ​ത്തി​ല്‍ രാ​വി​ലെ 9.30ന് ​പാ​മ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പാ​മ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​എം.​കെ. രാ​ധാ​കൃ​ഷ്ണ​ന്‍ ആ​ദ്യ പാ​ല്‍വി​ല്പ​ന സ്വീ​ക​ര​ണ​വും റീ​ചാ​ര്‍ജ് കാ​ര്‍ഡ് വി​ല്പ​ന ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നി​ബു ജോ​ണും നി​ര്‍വ​ഹി​ക്കും.

പാ​മ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പ്രേ​മ ബി​ജു, ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ര്‍ സി.​ആ​ര്‍. ശാ​ര​ദ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്‌​ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, വ്യാ​പാ​ര-​വ്യ​വ​സാ​യ രം​ഗ​ത്തെ പ്ര​മു​ഖ​ര്‍, ക്ഷീ​ര​ക​ര്‍ഷ​ക പ്ര​തി​നി​ധി​ക​ള്‍, ക്ഷീ​ര​സ​ഹ​കാ​രി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.