ക്യാ​പ്റ്റ​ൻ ജെ​റി പ്രേം​രാ​ജ് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Monday, July 8, 2024 6:41 AM IST
വി​ഴി​ഞ്ഞം: കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ൽ വീ​ര​ച​ര​മം പ്രാ​പി​ച്ച ക്യാ​പ്റ്റ​ൻ ജെ​റി പ്രേം​രാ​ജി​നെ വി​വി​ധ രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക, സാ​മൂ​ഹ്യ മേ​ഖ​ല​യി​ലു​ള്ള​വ​ർ അ​നു​സ്മ​രി​ച്ചു. രാ​വി​ലെ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പ ച​ക്രം​അ​ർ​പ്പി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി ഹ​രി​കു​മാ​റും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും മ​ന്ത്രി​യോ​ടൊ​പ്പ​മെ​ത്തി. തു​ട​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എം.​സു​ധീ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഡ്വ. എം. ​വി​ൻ​സ​ന്‍റ് എം​എ​ൽ​എ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ദ്ഗ​മ​യ സം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ചെ​യ​ർ​മാ​ൻ അ​ഡ്വ. സി.​ആ​ർ.​പ്രാ​ണ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​ബോ​ധ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സി.​കെ.​വ​ത്സ​ല​കു​മാ​ർ,

യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കോ​ളി​യൂ​ർ ദി​വാ​ക​ര​ൻ നാ​യ​ർ, ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഉ​ച്ച​ക്ക​ട സു​രേ​ഷ്, ക​രും​കു​ളം ജ​യ​കു​മാ​ർ, വെ​ങ്ങാ​നൂ​ർ ശ്രീ​കു​മാ​ർ അ​ഡ്വ.​വി.​പി.​വി​ഷ്ണു ,സി​സി​ലി​പു​രം ജ​യ​കു​മാ​ർ, പ്ര​ഭു​ല്ല​ച​ന്ദ്ര​ൻ, കെ.​കെ.​അ​ജ​യ​ലാ​ൽ തുടങ്ങിയവർ സ​ന്നി​ഹി​ത​രാ​യി.