കടുത്തുരുത്തി: വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന് (എഐടിയുസി) കടുത്തുരുത്തി എക്സൈസ് റേഞ്ച് ഓഫീസ് പടിക്കല്‍ ചെത്തുതൊഴിലാളികളുടെ കൂട്ടധര്‍ണ നടത്തി. സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ.വി.ബി. ബിനു ഉദ്ഘാടനം ചെയ്തു. യൂണിയന് ജനറല്‍ സെക്രട്ടറി ടി.എന്‍. രമേശന് അധ്യക്ഷത വഹിച്ചു.
കെ.എ. രവീന്ദ്രന്, പി.ജി. ത്രിഗുണസെന്, ടി.എം. സദന്, ഡി.രഞ്ജിത്ത് കുമാര്‍, ജയിംസ് തോമസ്, സി.കെ. മോഹനന് തുടങ്ങിയവര്‍ പ്രസംഗിച്ചു. മുപ്പതിലധികം തൊഴിലാളി കുടുംബങ്ങള്‍ സര്‍ക്കാരിന്റെയും എക്സൈസ് വകുപ്പിന്റെയും അനാസ്ഥമൂലം തൊഴില്നഷ്ടപ്പെട്ടു പ്രതിസന്ധിയിലാണെന്നു പ്രതിഷേധക്കാര്‍ പറയുന്നു.