അഞ്ചുമനപാ​ലം പൂ​ർ​ത്തി​യാ​യിട്ട് മാ​സ​ങ്ങ​ൾ : അപ്രോച്ച് റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​തെ അ​ധി​കൃ​ത​ർ
Sunday, October 6, 2024 6:16 AM IST
വൈ​ക്കം: വൈ​ക്കം - വെ​ച്ചൂ​ർ റോ​ഡി​ലെ വെ​ച്ചൂ​ർ പോ​ലി​സ് ഔ​ട്ട് പോ​സ്റ്റി​നു സ​മീ​പ​ത്തെ അ​ഞ്ചു​മ​ന പാ​ലം നി​ർ​മി​ച്ച് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും സ​മീ​പന റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​തെ അ​ധി​കൃ​ത​ർ നാ​ട​കം ക​ളി​ച്ച് ജ​ന​ക​ളെ വി​ഡ്ഢി​ക​ളാ​ക്കു​ക​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ.

പാ​ലം പൂ​ർ​ത്തി​യാ​യി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും അപ്രോച്ച് റോ​ഡ് നി​ർ​മി​ക്കാ​നോ പാ​ല​ത്തി​ന്‍റെ മീ​തെ കോ​ൺ​ക്രീ​റ്റും ന​ട​ത്തി ടാ​റിം​ഗ് ന​ട​ത്തി പാ​ലം ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു കൊ​ടു​ക്കാ​നോ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല. സ​മീ​പ റോ​ഡി​ൽ മെ​റ്റ​ൽ വി​രി​ച്ചി​ട്ടി​ട്ട് ത​ന്നെ മാ​സ​ങ്ങ​ളാ​യി. ഇ​തു​മൂ​ലം പൊ​ടി ശ​ല്യ​വും ഇ​വി​ടെ രൂ​ക്ഷ​മാ​യി.

അ​ഞ്ചു​മ​ന​തോ​ടി​നു കു​റു​കെ തീ​ർ​ത്ത താ​ൽ​ക്കാ​ലി​ക റോ​ഡി​ലൂ​ടെ​യാ​ണി​പ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​ത്. കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന തോ​ടി​നു കു​റു​കെ​യാ​ണ് താ​ൽ​ക്കാ​ലി​ക റോ​ഡ് നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്.


പാ​ല​ത്തി​ന്‍റെ മീ​തെ കോ​ൺ​ക്രീ​റ്റു​ചെ​യ്ത് ടാ​റിം​ഗ് ന​ട​ത്തു​ന്ന ജോ​ലി​ക​ളും അപ്രോച്ച് റോ​ഡി​ന്‍റെ ടാ​റിം​ഗും പെ​യി​ന്‍റി​ഗു​മാ​ണ് ഇ​നി ശേ​ഷി​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ മീ​തെ കോ​ൺ​ക്രീ​റ്റു ന​ട​ത്തി​യാ​ൽ അ​ത് ഉ​റ​യ്ക്കാ​ൻ 20 ദി​വ​സം പി​ന്നി​ട​ണം. നി​ർമാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​ന് യാ​തൊ​രു നീ​ക്ക​വും അ​ധി​കൃ​ത​ർ ന​ട​ത്താ​ത്ത​തി​നാ​ൽ പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ഇ​നി​യും വൈ​കും.

പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കി പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് വൈ​ക്കം വെ​ച്ചൂ​ർ നി​വാ​സി​ക​ളു​ടെ ആ​വ​ശ്യം.