വേ​മ്പ​നാ​ട്ടു​കാ​യ​ൽ നീ​ന്തി കീ​ഴ​ട​ക്കാ​ൻ ആ​റു വ​യ​സു​കാ​രി​യൊ​രു​ങ്ങു​ന്നു
Sunday, October 6, 2024 6:16 AM IST
വൈ​ക്കം: വേ​മ്പ​നാ​ട്ട് കാ​യ​ലി​ലെ ആ​ഴ​മേ​റി​യ ഏ​ഴ് കി​ലോ​മീ​റ്റ​ർ ദൂ​രം നീ​ന്തി കീ​ഴ​ട​ക്കാ​ൻ ഒ​രു​ങ്ങി ആ​റു​വ​യ​സു​കാ​രി. കോ​ത​മം​ഗ​ലം മാ​തി​ര​പ്പ​ള്ളി പ​ള്ളി​പ്പ​ടി ജ​വ​ഹ​ർ ന​ഗ​റി​ൽ ശാ​സ്ത​മം​ഗ​ല​ത്ത് ദീ​പു-അ​ഞ്ജു ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ക​റു​ക​ടം സെ​ന്‍റ് മേ​രീ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ ഒ​ന്നാം വി​ദ്യാ​ർ​ഥി​നി ആ​ദ്യ ഡി.​നാ​യ​രാ​ണ് വേ​ൾ​ഡ് ബു​ക്ക് ഓ​ഫ് റിക്കാ​ർ​ഡ്സി​ൽ ഇ​ടം നേ​ടാ​നാ​യി വേ​മ്പ​നാ​ട്ടു​കാ​യ​ൽ നീ​ന്താ​ൻ ത​യാ​റെ​ടു​ക്കു​ന്ന​ത്. 12 ന് ​ചേ​ർ​ത്ത​ല വ​ട​ക്കും​ക​ര അ​മ്പ​ല​ക്ക​ട​വി​ൽനി​ന്ന് വൈ​ക്കം കാ​യ​ലോ​ര ബീ​ച്ചി​ലേ​ക്കാ​ണ് ആ​ദ്യ ഡി.​ നാ​യ​ർ നീ​ന്തി​ക്ക​യ​റു​ന്ന​ത്.

നീ​ന്ത​ൽ​പ​രി​ശീ​ല​ക​നും വേ​ൾ​ഡ് റിക്കോ​ർ​ഡ് ജേ​താ​വു​മാ​യ ബി​ജു ത​ങ്ക​പ്പ​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ കു​ത്തൊ​ഴു​ക്കു​ള്ള മൂ​വാ​റ്റു​പു​ഴ​യാ​റി​ലാ​ണ് ആ​ദ്യ ഡി.​നാ​യ​ർ നീ​ന്ത​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ആ​ദ്യ​മാ​യാ​ണ് ഏ​ഴ് കി​ലോ​മീ​റ്റ​ർ കാ​യ​ൽ ദൂ​രം ഒ​രു ആ​റു വ​യ​സു​കാ​രി നീ​ന്തി റിക്കോ​ർ​ഡ് ഇ​ടാ​ൻ പോ​കു​ന്ന​ത്. ഇ​ത് വ​രെ​യു​ള്ള റിക്കോ​ർ​ഡ് 4.5 കി​ലോ​മീ​റ്റ​ർ ദൂ​രം വ​രെ​യാ​ണ്.​ആ​ദ്യ​ക്ക് പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും ന​ൽ​കി കോ​ത​മം​ഗ​ലം ഡോ​ൾ​ഫി​ൻ അ​ക്വാ​ട്ടി​ക് ക്ല​ബ്ബ്, സെ​ന്‍റ് മേ​രീ​സ് പ​ബ്ലി​ക് സ്കൂ​ൾ അ​ധി​കൃ​ത​രു​മു​ണ്ട്.


കാ​ലാ​വ​സ്ഥ അ​നു​കൂ​ലമാ​ണെ​ങ്കി​ൽ ഒ​ന്ന​ര മ​ണി​ക്കൂ​റി​ന​കം ആ​ദ്യ ഡി.​നാ​യ​ർ​കാ​യ​ൽ നീ​ന്തി​ക്ക​ട​ക്കു​മെ​ന്ന് പ്രോ​ഗ്രാം കോ​ഓർഡി​നേ​റ്റ​ർ ഷി​ഹാ​ബ് കെ. ​സൈ​നു പ​റ​ഞ്ഞു .